നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 8 March 2021

പ്രതിസന്ധിയിലും പ്രവര്‍‌ത്തന നിരതം

ദോഹ:കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ പരിധിയിലും പരിമിതിയിലും ഒതുങ്ങി നിന്നു കൊണ്ട്‌ പോലും ഈ പ്രവാസി കൂട്ടായ്‌മക്ക്‌ കഴിയാവുന്നത്ര പ്രവര്‍‌ത്തന നിരതമാകാന്‍ സാധിച്ചു .പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ സൂം പ്ലാറ്റ് ഫോമില്‍ ചേര്‍‌ന്ന ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി വിലയിരുത്തി.

ഒട്ടേറെ നല്ല പ്രവർത്തനങ്ങൾ ഈ സമിതിയ്‌ക്ക്‌ കാഴ്ച വെക്കാൻ സാധിച്ചുവെന്നും നല്ലൊരു ടീം  വർക്ക് ആയിരുന്നു ഈ കരുത്തുറ്റ പ്രവർത്തനത്തിന് പിന്നിലെന്ന സന്തോഷവും സംതൃപ്‌തിയും പ്രസിഡണ്ട് പങ്കുവെച്ചു.

പ്രവര്‍‌ത്തന കാലാവധി കഴിയുന്ന അസോസിയേഷന്റെ തെരഞ്ഞെടുപ്പും മാസാന്ത സാന്ത്വന പ്രവര്‍‌ത്തനങ്ങളും വിശേഷാല്‍ റമദാന്‍ പരിപാടികളുമായിരുന്നു മുഖ്യ അജണ്ട.

കാലാവധി പൂർത്തിയാക്കിയ നിലവിലെ നേതൃത്വവും പ്രവര്‍‌ത്തക സമിതിയും പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍‌ച്ച സജീവമായിരുന്നു.എന്നാല്‍ വര്‍‌ത്തമാന കാല പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ്‌ പ്രക്രിയ ഒഴിവാക്കുന്നതാണ്‌ അഭികാമ്യം എന്നായിരുന്നു മുഴുവന്‍ അം‌ഗങ്ങളുടെയും നിലപാട്‌. ആധുനിക സം‌വിധാനങ്ങള്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ്‌ ആകാവുന്നതാണെങ്കിലും സമിതിയുടെ അനുബന്ധ സം‌വിധാനങ്ങള്‍‌ക്ക്‌ വേണ്ടിയുള്ള ഒരു മോഡല്‍ ഓണ്‍ ലൈന്‍ തെരഞ്ഞെടുപ്പും അസോസിയേഷന്‍ അം‌ഗങ്ങളുടെ പൊതു ഗ്രൂപ്പിലൂടെ ഹിതപരിശോധനയും നടത്താമെന്നും തീരുമാനിച്ചു.

ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള ഹിത പരിശോധന,വേണ്ടി വന്നാല്‍ ഓണ്‍ ലൈന്‍ തെരഞ്ഞെടുപ്പിനുള്ള പഠനക്കളരിയായി മാറുമെന്നും അധ്യക്ഷന്‍ സൂചിപ്പിച്ചു. ഹിതപരിശോധനാന്തരം ഓണ്‍ ലൈന്‍ ജനറല്‍ ബോഡിയില്‍ പുതിയ സമിതി നിലവില്‍ വന്നതുമായുള്ള പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്നും അധ്യക്ഷന്‍ പറഞ്ഞു.

ഓൺലൈൻ പോൾ താമസിയാതെ ഒരുക്കാനും അതിന്റെ കൃത്യനിർവഹണത്തിനു വേണ്ടി മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയിൽ അധ്യക്ഷനായ മൂന്നംഗ സമിതിയെയും ഉത്തരവാദപ്പെടുത്തി.അബു മുഹമ്മദ് മോൻ, റഹീസ് സഗീർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

എല്ലാ വർഷവും റമളാനിൽ നൽകാറുള്ള  കിറ്റ് വിതരണം ഈ വർഷവും വിപുലമായ രീതിയിൽ തന്നെ നൽകുവാൻ തീരുമാനിച്ചു.എല്ലാ മാസവും നൽകി വരുന്ന സാന്ത്വനം തുടരുവാനും അതിനു പ്രത്യേകമായി ഒരു കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

സാന്ത്വനം ചീഫ് യൂസുഫ് പി ഹമീദ്, കോർഡിനേറ്റർ അബ്ദുൾ ഖാദർ, വൈസ് പ്രസിഡണ്ട് ഷൈദാജ്, ഫൈനാന്‍‌സ്‌ സെക്രട്ടറി ഹാരിസ് അബ്ബാസ്, മീഡിയ സെക്രട്ടറി അസിസ്  മഞ്ഞിയിൽ,ആരിഫ് ഖാസിം, സലിം നാലകത്ത്, ഫൈസൽ അബൂബക്കർ, ഷഹീർ അഹമ്മദ്,തൗഫീഖ് താജുദ്ധീൻ, റഷാദ്. കെ ജി, ഫെബിൻ ഫരീദ്, ഇബ്രാഹിം നാലകത്ത്, അബു മുഹമ്മദ്‌മോൻ, അബ്ദുൽ നാസർ വി.എ, റഈസ് സഗീർ, റഷീദ് ഖാലിദ്, അസ്‌ലം കാദർമോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത്  സംസാരിച്ചു.

ജനറൽ സെക്രട്ടറി കെ.ജി. റഷീദ് സ്വാഗതവും സെക്രട്ടറി അനസ് ഉമ്മർ നന്ദിയും പ്രകാശിപ്പിച്ചു.