തിരുനെല്ലൂര്‍:മഹല്ല് തിരുനെല്ലൂരും നന്മ തിരുനെല്ലൂരും സഹകരിച്ച് കൊണ്ടുള്ള ശുദ്ധജല വിതരണത്തിനുള്ള തയാറെടുപ്പുകള്‍ വിജയകരമായി പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
നന്മയുടെ ഗ്രൂപ്പിലൂടെ പ്രസ്‌തുത കുടിവെള്ള പദ്ധതിയിലേയ്‌ക്ക് സംഭാവനകൾ സമാഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആശാവഹമായ പ്രതികരണമാണ് ക്ഷണ നേരം കൊണ്ടെന്ന വണ്ണം ഉണ്ടായത്.നന്മ ചെയര്‍മാന്‍ ഇസ്‌മാഈല്‍ ബാവ പറഞ്ഞു.ഫിബ്രുവരി 24 ഞായറാഴ്‌ച കാലത്ത് പത്ത് മണിയ്‌ക്ക് ജലവിതരണത്തിന് തിരുനെല്ലൂര്‍ ഖത്വീബ് അബ്‌ദുല്ല അഷ്‌റഫിയുടെ പ്രാര്‍ഥനയോടെ പ്രാരംഭം കുറിക്കും.നന്മ ഭാരവാഹികളും മഹല്ല് ഭാരവാഹികളും നന്മയുടെ സഹകാരികളും സഹചാരികളും പങ്കെടുക്കും.
തിരുനെല്ലൂര്‍ വിശാല മഹല്ല് പരിധിയില്‍ ശുദ്ധജലം ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നും നന്മ വൃത്തങ്ങള്‍ പറഞ്ഞു.
തിരുനെല്ലൂര്‍:വേനല്‍ കടുത്തു തുടങ്ങിയതോടെ തിരുനെല്ലൂര്‍ ഗ്രാമത്തിലെ ശുദ്ധജല ക്ഷാമം കണക്കിലെടുത്ത് തിരുനെല്ലുരില്‍ നിന്നു തന്നെയുള്ള ഇതര ജല സ്രോതസ്സുകളില്‍ നിന്നും ജലം സംഭരിച്ച് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് 'നന്മ തിരുനെല്ലൂര്‍' പ്രവര്‍ത്തകര്‍. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ചെയര്‍മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് ഈ സംരംഭം വിഭാവന ചെയ്‌തത്.
ഇവ്വിഷയത്തില്‍ മഹല്ലിന്റെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നും നല്ല സഹകരണം ലഭിക്കുന്നതായും നന്മ പ്രവര്‍ത്തകര്‍ അറിയിച്ചു.ഗ്രാമത്തില്‍ നിന്നും തന്നെയുള്ള ജല സ്രോതസ്സുകളില്‍ നിന്നുള്ള സംഭരണ പ്രക്രിയക്ക് ദിനേന ആയിരം രൂപ ചെലവ് കണക്കാക്കപ്പെട്ടിട്ടുണ്ട്.ആഴ്‌ചയില്‍ മൂന്ന് ദിവസമാണ് വിതരണം ചെയ്യാന്‍ ഉദ്ധേശിക്കുന്നത്.തുടര്‍ച്ചയായി മൂന്ന് മാസമെങ്കിലും ഈ പദ്ധതി തുടരേണ്ടി വരുമെന്ന് നന്മയുടെ ഔദ്യോഗിക ഭാരവാഹികളിലൊരാളായ ഷംസുദ്ധീന്‍ പുതിയ പുരയില്‍ ശബ്‌ദ സന്ദേശത്തില്‍ അറിയിച്ചു. നന്മയില്‍ സഹകരിക്കുന്ന സഹൃദയര്‍ സഹകരിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് സേവന സന്നദ്ധ പാതയിലെ നന്മയുടെ പ്രവര്‍ത്തകര്‍.
തിരുനെല്ലൂർ മഹല്ല് പരിധിയിൽ ശുദ്ധ ജലക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ മദ്രസ്സയുടെ
കിണറ്റിൽ നിന്നും വെള്ളം സംഭരിച്ച് വിതരണം ചെയ്യുവാൻ മഹല്ല്
തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ശുദ്ധജലം അവശ്യമുള്ള
സ്ഥലങ്ങളിലേക്ക് വാഹനം വഴി വെള്ളമെത്തിക്കാന്‍ സാമ്പത്തിക ചിലവ് വരും.ഈ
സംരഭത്തിലേക്ക് സഹായിക്കാൻ സന്നദ്ധതയുള്ളവർ മദ്രസ്സ സെക്രട്ടറി നൗഷാദ്
ഇബ്രാഹീമുമായി ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ പറഞ്ഞു.ഓരോ ദിവസത്തിനും
പ്രത്യേക വാഗ്ദത്തം ലഭിച്ചാല്‍ ഈ മാതൃകാ പരമായ സംരംഭം വിജകരമാക്കാന്‍
സാധിക്കും.മഹല്ല് സാരഥികളുടെ നേതൃത്വത്തില്‍ സംരംഭം തുടക്കം കുറിച്ചതായി നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പറയുന്നു.ഇതില്‍ ഭാഗഭാക്കാകാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കേണ്ട നമ്പര്‍ ചുവടെ കൊടുക്കുന്നു.+9197447
38187