നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ഹദിയ റമദാന്‍. Show all posts
Showing posts with label ഹദിയ റമദാന്‍. Show all posts

Tuesday, 5 May 2020

ഹദിയ റമദാനും ഇഫ്‌ത്വാര്‍ വിരുന്നും

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതിയുടെ സേവന സാന്ത്വന സ്‌നേഹ സ്‌പര്‍‌ശത്തിന്റെ ഹദിയ റമദാന്‍ അടുത്ത വാരത്തിൽ  അര്‍‌ഹരായ കുടും‌ബങ്ങള്‍‌ക്ക്‌ വിതരണം ചെയ്യും.

ഹദിയ റമദാൻ വിതരണത്തിന് ജനറൽ സെക്രട്ടറി  പി.എം ഷംസുദ്ധീൻറെ നേതൃത്വത്തിൽ ക്യാബിനറ്റ് അംഗങ്ങളായ ജലീൽ. വി.എസ്,മുസ്‌‌തഫ ആർ.കെ,റഷീദ് മതിലകത്ത്,ഇസ്‌മാഈല്‍ ബാവ എന്നിവർക്ക് പുറമെ മേഖലകൾ തിരിച്ചുള്ള കോ-ഓർഡിനേറ്റർമാർ നേതൃത്വം നൽകും

തൃശ്ശൂർ  മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലെ രോഗികൾ,അവരോടൊപ്പമുള്ള ബന്ധുക്കൾ, തുടങ്ങിയവർക്ക് ഇഫ്ത്വാർ വിരുന്ന്‌ മെയ് 8 (റമദാൻ 15) വെള്ളിയാഴ്ച & മെയ് 20 (റമദാൻ 27) ബുധനാഴ്ച എന്നീ ദിവസങ്ങളിൽ നടക്കും.

പ്രസ്‌തുത ദിവസങ്ങളില്‍  നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതിയുടെ സാരഥികളും മുതിര്‍‌ന്ന അം‌ഗങ്ങളും അടങ്ങുന്ന സം‌ഘം പ്രസിഡന്റ്‌ റഹ്‌മാന്‍ തിരുനെല്ലുരിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ്‌ ഇഫ്‌ത്വാറില്‍ പങ്കെടുക്കും.

നന്മ തിരുനെല്ലൂർ സാംസ്കാരിക സമിതി.‌
Reg.No: TSR/CA/16/2020

Sunday, 5 May 2019

ഹദിയ റമദാന്‍ സമാരം‌ഭം കുറിച്ചു

തിരുനെല്ലൂര്‍:പുണ്യങ്ങളുടെ വസന്ത കാലത്തെ ഇഹ പര സൗഭാഗ്യങ്ങള്‍‌ക്ക്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ആഹ്വാനത്തോടെ ഹദിയ റമദാന്‍ ഉദ്‌ഘാടന കര്‍‌മ്മം ധന്യമായി.റമദാന്‍ സന്ദേശവും നിസ്‌കാര സമയ വിവര പട്ടികയും ഒപ്പം ഈത്തപ്പഴവും അടങ്ങുന്നതാണ്‌ ഹദിയ റമദാന്‍.പവിത്രമായ ഈ മാസത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്ന വേളയില്‍ വിശാല മഹല്ല്‌ തിരുനെല്ലൂര്‍ പരിതിയിലുള്ള എല്ലാ വീടുകളിലും ഹദിയ റമദാന്‍ വിതരണം ചെയ്യും.

അനുഗ്രഹങ്ങളുടെ വിവരണാതീതമായ ദിന രാത്രങ്ങളെ പാഴാക്കാതെ വിജയികളാകാനുള്ള അത്യുത്സാഹങ്ങള്‍‌ക്ക്‌ ഊര്‍ജ്ജം പകരാനുള്ള നന്മ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തനങ്ങള്‍ ശ്‌ളാഘിക്കപ്പെട്ടു.ഒരു നാടിനെ മുഴുവന്‍ അവസരോചിതമായി തൊട്ടുണര്‍‌ത്തുന്ന സര്‍‌ഗാത്മകമായ ഈ പദ്ധതിയുടെ വിജയത്തിനായി ഭാഗഭാക്കുകളായ സുമനസ്സുകളുടെ സന്നദ്ധത പ്രകീര്‍‌ത്തിക്കപ്പെടുകയും അവര്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കുകയും ചെയ്‌തു.

നന്മ തിരുനെല്ലൂര്‍ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന ലളിതമായ സദസ്സില്‍ കണ്‍‌വീനര്‍ ഷം‌സുദ്ദീന്‍ പി.എം സ്വാഗതം പറഞ്ഞു.പ്രദേശത്തെ വിവിധ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ആശം‌സകള്‍ അറിയിക്കുകയും ചെയ്‌തു.നന്മ ഭാരവാഹികളും പ്രവര്‍‌ത്തകരും കൂടാതെ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ ഹുസൈന്‍,വാര്‍‌ഡ്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍,എം.ബി സെയ്‌തു മുഹമ്മദ്‌, മഹല്ല്‌ ഭാരവാഹികള്‍,ആദരണീയരായ അബൂബക്കര്‍ മാസ്റ്റര്‍,ഹാജി കുഞ്ഞുമോന്‍ വടക്കന്റെ കായില്‍,വി.കെ ഖാസ്സിം തുടങ്ങിയവരും  നന്മയുടെ സഹചാരികളും സഹകാരികളും സഹോദരങ്ങളും പങ്കെടുത്തു.