നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 12 April 2020

ഹെല്‍‌പ്‌ ഡസ്‌‌ക്‌

നന്മ തിരുനെല്ലൂര്‍ ഹെല്‍‌പ്‌ ഡസ്‌‌ക്‌ നിലവില്‍ വന്നിരിയ്‌ക്കുന്നു.വര്‍‌ത്തമാന സാഹചര്യത്തില്‍ പ്രദേശത്തെ മഹല്ലിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന സഹോദരങ്ങളുടെ നോവും വേവും ആശങ്കകളും പരസ്‌പരം പങ്കിടാനും ആശ്വാസം പകരാനും ഉദ്ദേശിച്ചു കൊണ്ടാണ്‌ ഈ സം‌വിധാനം ഒരുക്കിയിരിക്കുന്നത്.ദിതിരുനെല്ലൂര്‍ പേജിലെ ഹെല്‍‌പ്‌ ലൈന്‍ എന്ന കോളത്തിലൂടെയും,നന്മ ഹെല്‍‌പ്‌ ഡസ്‌ക്‌ വാട്ട്‌സാപ്പിലൂടെയുമാണ്‌ ഇതിന്റെ പ്രവര്‍‌ത്തനം സജ്ജമാക്കിയിരിക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട നാട്ടുകാരുടെ വൈവിധ്യമാര്‍‌ന്ന ആശങ്കകള്‍‌ക്കും ആവലാധികള്‍‌ക്കും അഭ്യര്‍ഥനകള്‍‌ക്കും സര്‍‌ക്കാര്‍ സര്‍‌ക്കേതര മിഷനറികളുടെ സേവനങ്ങളിലേയ്‌ക്കുമുള്ള ദിശാ സുചികയായി നന്മ ഹെല്‍‌പ്‌ ഡസ്‌ക്‌ പ്രവര്‍‌ത്തിക്കും.ആരോഗ്യ സംബന്ധമായ അന്വേഷണങ്ങള്‍‌ക്ക്‌ ആഴ്‌ചയിലൊരിക്കല്‍ ഡോ.നസീര്‍ അബ്‌ദുറഹിമാന്റെ സേവനം തല്‍‌സമയം ലഭ്യമാക്കും‌.കോവിഡ്‌ അണുബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളും അല്ലാത്തവരും ഉന്നയിക്കാന്‍ സാധ്യതയുള്ള നിയമപരമായ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയും സേവനത്തിന്റെ ഭാഗമായിരിയ്‌ക്കും.ഈ പ്രത്യേക സാഹചര്യത്തിലെ അന്വേഷണങ്ങള്‍ എന്തുമാവട്ടെ അതിനുള്ള യുക്തമായ മറുപടി കൃത്യമായ സ്രോതസ്സുകളിലൂടെ ലഭ്യമാക്കാനും നന്മ ഹെല്‍‌പ്‌ ഡസ്‌കിനു സാധ്യമാകും.

ഔദ്യോഗിക വിഭാഗങ്ങളുടെ ശ്രദ്ധ പതിയാത്ത കാര്യങ്ങള്‍ ഹെല്‍‌പ്‌ ഡസ്‌കിലൂടെ പങ്കുവെക്കപ്പെട്ടാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട്‌ വരാനുള്ള ശ്രമങ്ങള്‍‌ക്കും നന്മ ഹെല്‍‌പ്‌ ഡസ്‌‌ക്‌ പ്രതിജ്ഞാബന്ധമായിരിയ്‌ക്കും.