നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 13 May 2015

സ്‌നേഹ സംഗമം വിജയിപ്പിക്കുക

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ മെയ്‌ 29 ന്‌ ഗ്രാന്റ്‌ ഖത്തര്‍ പാലസില്‍  പ്രത്യേകം സജ്ജമാകിയ വേദിയില്‍ സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.വര്‍ത്തമാന കാലത്തിന്റെ കിതപ്പും കുതിപ്പും കേവല ഭൌതികതയിലൂന്നി മുന്നേറുന്നതിന്റെ തിക്തഫലങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്‌.ഇത്തരം അരുചികരമായ സാമൂഹിക പശ്ചാത്തലം വിശ്വാസി അവിശ്വാസി സമൂഹമെന്ന വ്യത്യാസമില്ലാതെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു.ഈ ദുരവസ്ഥയെ ഒരു പരിധിവരെ ആസൂത്രിതമായ മഹല്ല്‌ കേന്ദ്രീകൃത ചുവടുവെപ്പുകളിലൂടെ മാറ്റിയെടുക്കാനാകും .ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡണ്ട്‌  ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

ഈ മാസാവസാനം നടക്കാനിരിക്കുന്ന സംഗമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിതിരുനെല്ലുരുമായി പങ്കുവെക്കുകയായിരുന്നു ഷറഫു ഹമീദ്‌.സമിതിയെ മേഖലാടിസ്ഥാനത്തിലുള്ള പ്രാധിനിത്യത്തോടെ പുനക്രമീകരിക്കാനും .വിശാലാര്‍ഥത്തിലുള്ള മഹല്ലിനെ ഒരു ചരടില്‍ കോര്‍ത്ത മണികണക്കേ ഭിന്നിക്കാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാനും നമുക്ക്‌ ബാധ്യതയുണ്ടെന്നും പ്രസിഡണ്ട്‌ പറഞ്ഞു.
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പുതിയ ടേമിലേയ്‌ക്ക്‌ പ്രവേശിച്ചതിനു ശേഷം ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമൂഹിക സന്നദ്ധ സേവന പരിപാടികള്‍ ഒന്നൊന്നൊന്നായി വ്യവസ്ഥപിതമായി നടക്കുന്നുണ്ടെന്നും അംഗങ്ങളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ആശ്വ്വാസദായകമാണെന്നും ജനറല്‍ സെക്രട്ടറി ഷിഹാബ്‌ വിശദീകരിച്ചു.സംഘടനാടിസ്ഥാനങ്ങളിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ വല്ലാതെ കൊട്ടിഘോഷിച്ചില്ലെങ്കിലും മഹല്ല്‌ നിവാസികള്‍ തീരെ അറിയാതെ പോകുന്നതും ശരിയല്ലെന്നാണ്‌ ചില സമീപകാല സംഭവങ്ങളില്‍ നിന്നുള്ള പാഠമെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു.തിരുനെല്ലൂര്‍ മഹല്ല്‌ വിഭാവന ചെയ്‌ത പാര്‍പ്പിട സമുച്ചയത്തിനുള്ള സമാഹരണം ഘട്ടം ഘട്ടമായി പുരോഗമിക്കുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.സ്‌നേഹ സംഗമം വലിയ വിജയമാക്കി മാറ്റാന്‍ മഹല്ല്‌ നിവാസികളുടെ പൂര്‍ണ്ണ പിന്തുണയും സഹകരണവും വേണമെന്ന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ സംഘാടക സമിതി അഭ്യര്‍ഥിച്ചു.