നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 29 April 2016

വഴികാട്ടി

തിരുനെല്ലൂര്‍:രാജ്യത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും പുതിയ തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്തുന്നതിനും മഹല്ലിലെ വിദ്യാര്‍ഥികള്‍ക്കായി തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ 'വഴികാട്ടി' എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സം‌ഘടിപ്പിക്കും.ഖത്തര്‍ മഹല്ലു അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍,വളര്‍ന്നു വരുന്ന പുതിയ തൊഴില്‍ മേഖലകളെ മനസിലാക്കി നാളെയ്ക്കായി മുന്നൊരുക്കങ്ങള്‍ തുടങ്ങി ഏറെ പ്രയോജനപ്രദമായ ഈ സുവര്‍‌ണ്ണാവസരം പാഴാക്കാരുതെന്ന്‌ ബന്ധപ്പെട്ടവര്‍ അഭ്യര്‍‌ഥിച്ചു.
മഹല്ലിലെ പത്താം തരത്തില്‍ വിജയികളായവരുടേയും തിളക്കമാര്‍‌ന്ന വിജയം വരിച്ചവരുടേയും വിശദാംശങ്ങള്‍ താമസിയാതെ പ്രസിദ്ധീകരിക്കും.
പത്താം തരം പാസ്സായവരുടെ പേരു വിവരങ്ങള്‍ ഇന്റര്‍ നാഷണല്‍ മാറ്റ്‌ ഗ്രൂപ്പ്‌ വഴി പ്രസരിപ്പിക്കാവുന്നതാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍‌ക്ക്‌ ഖത്തര്‍ പ്രതിനിധി ഹാരിസുമായി ബന്ധപ്പെടുക 0091 9207101656