ദോഹ:തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സയില്‍ ദീര്‍ഘകാലമായി അധ്യപകനായി സേവനമനുഷ്‌ടിച്ചുകൊണ്ടിരിക്കുന്ന ഹംസ മുസ്‌ല്യാരുടെ മകളുടെ വിവാഹാവാശ്യാര്‍ഥം നല്‍കിയ അപേക്ഷ പരിഗണിക്കാനുള്ള ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ആഹ്വാനത്തോട് അംഗങ്ങളുടെ പ്രതികരണം ശ്‌ളാഘനീയമായിരുന്നു.പ്രസിഡന്റ് ഷറഫു ഹമീദ് പറഞ്ഞു.
അസോസിയേഷന്റെ പ്രത്യേക സമാഹരണം പ്രതിനിധികൾ മുഖേന അപേക്ഷകന് നല്‍കി.മഹല്ല് ഖത്വീബിന്റെ സാന്നിധ്യത്തില്‍ സെക്രട്ടറി ഹാരിസ് അബ്ബാസ്, കമറുദ്ധീൻ കടയിൽ,അബ്‌ദുല്‍ ജലീല്‍ വി.എസ്,ഇബ്രാഹിംകുട്ടി എന്‍.വി തുടങ്ങിയവര്‍ സഹായ ഹസ്‌തം കൈമാറുന്ന ലളിതമായ ചടങ്ങില്‍ സംബന്ധിച്ചു.ഉസ്‌താദ് പ്രാര്‍ഥന നിര്‍വഹിച്ചു.ഹംസ മുസ്‌ല്യാര്‍ നന്ദി പ്രകാശിപ്പിച്ചു.
ഈ സദുദ്യമം അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് സമ്പന്നമായതില്‍ അസോസിയേഷന്‍ പ്രവര്‍ത്തക സമിതി സന്തുഷ്`ടി രേഖപ്പെടുത്തി.ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ പറഞ്ഞു.