തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌ക്കൂള്‍ പ്രവേശനോത്സവം പ്രാദേശിക ഗ്രാമസഭ പ്രതിനിധികളും മഹല്ല് ഭാരവാഹികളും സുമനസ്സുക്കളും സ്‌കൂള്‍ അധികൃതരും അധ്യാപകരും വിദ്യാര്‍ഥികളും ഒത്തു കൂടി സമുചിതമായി ആഘോഷിച്ചു.മാനേജര്‍ അബു കാട്ടില്‍,മുല്ലശ്ശേരി പഞ്ചായത്ത് അംഗം ഷരീഫ് ചിറക്കല്‍ തിരുനെല്ലൂര്‍ മഹല്ല് ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി തുടങ്ങിയ വിശിഷ്‌ടാഥിതികളും ആഘോഷത്തെ ധന്യമാക്കി.