നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 4 July 2016

സാന്ത്വന സ്‌പര്‍‌ശം

തിരുനെല്ലൂര്‍:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ചു വരാറുള്ള സേവന സാന്ത്വന സ്‌പര്‍ശം ഇന്ന്‌ കാലത്ത് ഉദ്‌ഘാടനം ചെയ്‌തു.മഹല്ലു ഖത്വീബ്‌ അഷറഫ്‌ അഷ്‌റഫിയുടെ പ്രാര്‍‌ഥനയോടെയായിരുന്നു തുടക്കം.പ്രസിഡണ്ട് ഷറഫു ഹമിദ്‌,ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ,സെക്രട്ടറിമാരായ ഷൈദാജ്‌ കുഞ്ഞുബാവു,ഹാരിസ്‌ അബ്ബാസ്,അവധിയില്‍ നാട്ടിലുള്ള സമിതി അം‌ഗങ്ങള്‍ റഷാദ്‌ കെ.ജി,റഷീദ്‌ കെ.ജി,ഇബ്രാഹീം വടക്കന്റെ കായില്‍ യുസഫ്‌ ഹമിദ്‌  മീഡിയ സെല്‍ അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ തുടങ്ങിയവരും പ്രാര്‍ഥനയില്‍ പങ്കെടുത്തു.തുടര്‍‌ന്നു മേഖല തിരിച്ച്‌ പ്രത്യേകം വാഹനങ്ങളില്‍ സഹായങ്ങള്‍ വിതരണം നടത്തി.ഇന്ന്‌ വൈകുന്നേരം നടക്കാനിരിക്കുന്ന ഇസഫ്‌ത്വാര്‍ സം‌ഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍‌ത്തിയായതായി സെക്രട്ടറിമാര്‍ അറിയിച്ചു.