തിരുനെല്ലൂര്‍:മനുഷ്യപ്പറ്റുള്ള പ്രവര്‍ത്തനങ്ങളില്‍ സദാ ജാഗ്രതയുള്ളവരായിരിയ്‌ക്കും വിശ്വാസികള്‍.അഗതികളുടേയും അശരണരുടേയും കാര്യത്തിലും ഇതര സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടാകും.ഉസ്‌താദ് അബ്‌ദുല്ല അഷ്‌റഫി പറഞ്ഞു.ഖ്യുമാറ്റ് ഇഫ്‌ത്വാര്‍ സംഗമത്തില്‍ നസ്വീഹത്ത് നടത്തുകയായിരുന്നു ഉസ്‌താദ്.പ്രവാചകന്റെ എല്ലാ ചോദ്യങ്ങള്‍ക്കും 'ഞാന്‍ ഞാന്‍' എന്നു പറഞ്ഞു പ്രത്യുത്തരം നല്‍കിയ ഉമര്‍ ഇബ്‌നു ഖത്താബിന്റെ ചരിത്രം വിവരിച്ചു കൊണ്ട് ഉസ്‌താദ് വിശദികരിച്ചു.
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കിയ ഇഫ്‌ത്വാര്‍ വിരുന്ന് സമ്പന്നമായ പങ്കാളിത്തം കൊണ്ട് ധന്യമായി.തിരുനെല്ലുര്‍ മദ്രസ്സാങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ സൗഹൃദ കൂടാരം മഹല്ലു പ്രതിനിധികളും ഖ്യുമാറ്റ് പ്രതിനിധികളും മഹല്ലു വാസികളും ഒത്തു ചേര്‍ന്ന സ്‌നേഹ സംഗമമായി മാറി.മഹല്ലു പ്രസിഡണ്ട് ഹാജി അഹമ്മദ് കെ.പി,ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,ഹാജി മുഹമ്മദലി,കുഞ്ഞുമോന്‍ കാട്ടില്‍,ഖ്യുമാറ്റ് പ്രസിഡണ്ട് ഷറഫു ഹമീദ്,ജനറല്‍ സിക്രട്ടറി ഷിഹാബ് എം.ഐ,സെക്രട്ടറിമാരായ ഹാരിസ് അബ്ബാസ്,ഷൈദാജ്,അസ്‌ഗറലി തങ്ങള്‍,മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഹുസ്സൈന്‍ എ.കെ,മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷരീഫ് ചിറയ്‌ക്കല്‍,ഖ്യുമാറ്റ് മുന്‍ അധ്യക്ഷന്‍ അബു കാട്ടില്‍,മഹല്ലു പ്രതിനിധികള്‍,പ്രവാസി സംഘങ്ങളുടെ പ്രതിനിധികളായ സൈനുദ്ധീന്‍ ഖുറൈഷി,അഫ്‌സല്‍ ഇബ്രാഹീം തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ധന്യമായി.

പ്രസിഡണ്ട് ഹാജി അഹമ്മദ് ആശംസകള്‍ നേര്‍ന്നു.അസീസ് മഞ്ഞിയില്‍ സ്വാഗതം ആശംസിച്ചു.
കാലത്ത് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സാന്ത്വന സ്‌പര്‍ശം ഉദ്‌ഘാടനം ചെയ്‌തു.മഹല്ലു ഖത്വീബ് അബ്‌ദുല്ല അഷ്‌റഫിയുടെ പ്രാര്‍ഥനയോടെയായിരുന്നു തുടക്കം.പ്രസിഡണ്ട് ഷറഫു ഹമീദ്,ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ,സെക്രട്ടറിമാരായ ഷൈദാജ് കുഞ്ഞുബാവു,ഹാരിസ് അബ്ബാസ്,അവധിയില്‍ നാട്ടിലുള്ള സമിതി അംഗങ്ങള്‍ റഷാദ് കെ.ജി,റഷീദ് കെ.ജി,ഇബ്രാഹീം വടക്കന്റെ കായില്‍ യുസഫ് ഹമീദ് മീഡിയ സെല്‍ അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍ തുടങ്ങിയവരും പ്രാര്‍ഥനയില്‍ പങ്കെടുത്തു.തുടര്‍ന്നു മേഖല തിരിച്ച് പ്രത്യേകം വാഹനങ്ങളില്‍ സഹായങ്ങള്‍ വിതരണം നടത്തി.ശ്‌ളാഘനീയമായ ഖ്യുമാറ്റിന്റെ പ്രവര്‍ത്തനങ്ങളെ മഹല്ലു പ്രസിഡണ്ട് അനുമോദിച്ചു.