നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 28 July 2016

ദിക്‌റ്‌ ഹല്‍‌ഖയുടെ വാര്‍ഷികം

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ ജുമാ മസ്‌ജിദില്‍ ആഴ്‌ച തോറും നടന്നു വരുന്ന ദിക്‌റ്‌ ഹല്‍‌ഖയുടെ അമ്പത്തിയൊന്നാം വാര്‍ഷികം ജൂലായ്‌ 29 വെള്ളിയാഴ്‌ച വൈകീട്ട്‌ ഏഴിന്‌ പ്രാര്‍‌ഥനാ നിര്‍‌ഭരമായ സദസ്സിനെ സാക്ഷിയാക്കി സംഘടിപ്പിക്കുമെന്ന്‌ മഹല്ലു സം‌ഘാടകര്‍ അറിയിക്കുന്നു.സമസ്‌ത കേരള ജം‌ഇയ്യത്തുല്‍ ഉലമാ മുശാവറ അം‌ഗം ആദരണീയനായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ്‌ മുസ്‌ല്യാര്‍ വിശിഷ്‌ടാഥിതിയായി വാര്‍‌ഷിക സദസ്സില്‍ പങ്കെടുക്കും.കൂടാതെ പണ്ഡിതന്മാരും ഉസ്‌താദുമാരും ദാകിരീങ്ങളും സദസ്സിനെ ധന്യമാക്കും.ജൂലായ്‌ 30 ന്‌ കാലത്ത്‌ 6 മണിമുതല്‍ 11 വരെ അന്നദാനവും നടക്കും.