നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 9 July 2016

അബ്‌ദുല്ല ചിറയ്‌ക്കല്‍ മരണപ്പെട്ടു

തിരുനെല്ലൂര്‍: അബ്‌ദുല്ല ചിറയ്‌ക്കല്‍ ഇന്നു പുലര്‍‌ച്ചയ്‌ക്ക്‌ മരണപ്പെട്ടവിവരം വ്യസനസമേതം അറിയിക്കുന്നു.ഖബറടക്കം തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കും.
സാമൂഹിക രാഷ്‌ട്രീയ രം‌ഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പി.സി അബ്‌ദുല്ലയുടെ സേവനങ്ങള്‍ പ്രമുഖര്‍ തങ്ങളുടെ അനുശോചന കുറിപ്പില്‍ അനുസ്‌മരിച്ചു.തിരുനെല്ലൂര്‍ മഹല്ല്‌ പ്രവര്‍‌ത്തക സമിതിയിലും നേതൃ പദവികളിലും സജീവ നാന്നിധ്യമായിരുന്ന പി.സി അബ്‌ദുല്ലയുടെ നിര്യാണത്തില്‍ ഖ്യുമാറ്റ്‌ അധ്യക്ഷന്‍ ഷറഫു ഹമീദ്‌,ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ എന്നിവരും പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളും ദുഃഖം രേഖപ്പെടുത്തി.അല്ലാഹു പരേതന്‌ പരലോകമോക്ഷം നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ.