തിരുനെല്ലൂര്‍:പ്രതിസന്ധികളുടെ
കാര്‍മേഘങ്ങളിലും മഴവില്ല് വിരിയിയ്‌ക്കാന്‍
സാധിക്കുന്നവരാണ് യഥാര്‍ഥത്തില്‍ അനുഗ്രഹീതര്‍.ഖത്തര്‍ മഹല്ലു അസോസിയേഷന്‍
തിരുനെല്ലൂര്‍, ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യ സന്ദേശത്തില്‍
കുറിച്ചിട്ടു.മേഖലയിലെ രാഷ്‌ട്രീയ നേട്ടത്തിന് ബലിയാടാക്കപ്പെടുന്ന
ഖത്തറിനോടും
അതിന്റെ നേതൃത്വത്തോടുമുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ ഭാഗമായി അനുഗ്രഹീത
കലാകാരന്‍ അബു ബിലാല്‍ രൂപ കല്‍പന ചെയ്‌ത ബാനര്‍
തിരുനെല്ലൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥാപിച്ചു.അറബിയിലും ഇംഗ്ലീഷിലും
അസോസിയേഷന്റെ സന്ദേശം മുദ്രണം ചെയ്‌ത ബോര്‍ഡ് കാണാനും പകര്‍ത്താനും
അയല്‍ നാട്ടുകാര്‍ പോലും വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അസിഹ്‌ഷ്ണുതയുടെ പൈശചികതയില്‍ നിന്നും ആറ്റിക്കുറുക്കിയ പ്രചണ്ഡവാദങ്ങളുമായി ഉറഞ്ഞു തുള്ളുന്നവരോട് സഹതപിക്കാം. സ്വതന്ത്രമായ ഒരു രാജ്യത്തെ വെല്ലു വിളിക്കുന്ന പ്രമാണികളുടെ തിട്ടൂരങ്ങളെ സൗഹൃദത്തിന്റെ സഹനത്തിന്റെ വിവേകത്തിന്റെ പാഠ്യ പാഠങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ പോറ്റമ്മയെ നമുക്ക് അഭിനന്ദിക്കാം അവരോടൊപ്പം ചേര്‍ന്നു നില്‍ക്കാം.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ നാട്ടിലൊരുക്കിയ ഐക്യദാര്‍ഢ്യ പരിപാടിയ്‌ക്ക് ഓണ്‍ ലൈന്‍ വഴി നല്‍കിയ സന്ദേശത്തില്‍ പ്രസിഡണ്ട് ഷറഫു ഹമീദ് രേഖപ്പെടുത്തി.
മധ്യേഷ്യയില്‍ എന്നു മാത്രമല്ല മോകമെമ്പാടും ഇപ്പോള്‍ രണ്ട് വിഭാഗമുണ്ട്.ഒരു വിഭാഗം സയണിസ്റ്റ് താല്‍പര്യങ്ങളേക്കാള്‍ അവരോടൊപ്പം നില്‍ക്കുന്നവര്‍.മറ്റൊരു വിഭാഗം സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി നിലകൊള്ളുന്നവരുടെ പക്ഷത്ത് നില്‍ക്കുന്നവര്‍.എത്ര നാഴിക ജിവിച്ചുവെന്നതല്ല എങ്ങനെ ജിവിച്ചു എന്നതാണ് പ്രധാനം.ആത്മാഭിമാനത്തോടെ ഉണര്‍ന്നെഴുന്നേറ്റ് കൊണ്ട്; തിന്മയുടെ കൂട്ടാകളികള്‍ക്കൊപ്പം നില്‍ക്കുന്നവരെ അമ്പരിപ്പിക്കാനായതിനു പിന്നില്‍ സത്യ സന്ധതയും അതിലുപരി ധാര്‍മ്മികതയോടും സമൂഹത്തോടും പ്രത്യുത വിശ്വാസികളോടുമുള്ള ആത്മാര്‍പ്പണമായിരിക്കണം.മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
വൈസ് പ്രസിഡണ്ട് കെ.ജി റഷീദ്,ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീം,മീഡിയ സെക്രട്ടറി ഹമീദ് ആര്‍.കെ ,ഫൈനാന്‍സ് സെക്രട്ടറി സലീം നാലകത്ത്,സെക്രട്ടറി ഷൈതാജ് മൂക്കലെ,പ്രവര്‍ത്തക സമിതി അംഗം ഷൈബു ഖാദര്‍ മോന്‍, ഖ്യു.മാറ്റ് മുന്‍ പ്രസിഡണ്ട് അബു കാട്ടില്‍,പ്രതിനിധികളായ അബ്‌ദുല്‍ ജലീല്‍ വി.എസ്,ഹാജി ഹുസൈന്‍ കെ.വി ,ഇസ്‌മാഈല്‍ ബാവ , ഇര്‍ഷാദ് ഇസ്‌മാഈല്‍, ഷറഫുദ്ധീന്‍ സെയ്‌തു മുഹമ്മദ്,ഫാസില്‍ അഹമ്മദ്,കബീര്‍ എന്‍.വി,ഉസ്‌മാന്‍ ഹുസൈന്‍,സക്കീര്‍ എന്‍.വി,സൈനുദ്ധീന്‍ ഖുറൈഷി നൗഫല്‍, നിഷാദ്,തുടങ്ങിയവര്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ ഒരുക്കിയ ഐക്യ ദാര്‍ഢ്യ വേദിയെ ധന്യമാക്കി.
ഖത്തര്‍ എന്ന പോറ്റമ്മയ്‌ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് വലിയ ജന പങ്കാളിത്തത്തോടെ സ്ഥാപിച്ച ഭീമന്‍ ബോര്‍ഡ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.