തിരുനെല്ലൂര്‍: ആസിഫ നമ്മുടെ മകളാണ് എന്ന തലക്കെട്ടില്‍ തിരുനെല്ലൂര്‍ മഹല്ല് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു.ഏപ്രില്‍ 16 തിങ്കളാഴ്‌ച വൈകീട്ട് നാലിന് തുടങ്ങുന്ന സംഘി ഭീകരതെക്കെതിരെയുള്ള പ്രതിഷേധ സംഗമത്തില്‍ എല്ലാ മനുഷ്യ സ്നേഹികളും അണി നിരക്കണമെന്ന് മഹല്ല് പ്രസിഡന്റ് അബു കാട്ടില്‍ ആഹ്വാനം ചെയ്‌തു.
സൂര്യന്റെ മുഖം കറുത്തതുപോലെ.ആകാശത്തു നിന്നു താരകങ്ങള്‍ ഉതിര്‍ന്നു വീഴുന്നതുപോലെ.പര്‍വ്വതങ്ങള്‍ ഉലഞ്ഞാടുന്നതു പോലെ.വന്യമൃഗങ്ങള്‍ ഞെട്ടിത്തരിച്ച് നിന്നതുപോലെ.ആര്‍ത്തട്ടഹസിക്കുന്ന പാരാവാരങ്ങളില്‍ അഗ്നി പടര്‍ന്നതുപോലെ.'ആസിഫാ നിന്നെ ആരാണ് പച്ചക്ക് കൊന്നു തിന്നത് ?' എന്നു പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്നതുപോലെ.പ്രകൃതിയെപ്പോലും ഞെട്ടിപ്പിക്കുന്ന അതിക്രമങ്ങളുടെ പരമ്പരകള്‍ ഓര്‍ത്തുനോക്കാനോ കുറിച്ച് വെക്കാനോ കഴിയാത്തവിധം സംഹാരാത്മകമായിരിക്കുന്നു.കാലികളേക്കാള്‍ അല്ല അതിലും എന്ന വേദപ്രയോഗത്തെ സ്‌പുടമായി വായിക്കാന്‍ ഏത് വായനക്കാരനും സാധിക്കുന്നുണ്ട്.ഒരു സംഘിക്ക് മനുഷ്യനാകാനൊ,ഒരു മനുഷ്യന് സംഘിയാകാനൊ സാധ്യമല്ലെന്നത് എത്രമാത്രം പ്രസക്തം.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ അടിയന്തിര സെക്രട്ടറിയേറ്റ് പ്രമേയത്തില്‍ വ്യക്തമാക്കി.അവസരോചിതമായി രംഗത്തെത്തിയ മഹല്ല് സാരഥികള്‍ പ്രശംസാര്‍ഹമായ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.
പ്രസിഡന്റ് ഷറഫു ഹമീദ്,സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹമീദ് ആര്‍.കെ,അസീസ് മഞ്ഞിയില്‍,റഷീദ് കെ.ജി,ഷിഹാബ് എം.ഐ,സലീം നാലകത്ത്,ഷൈദാജ് മൂക്കലെ,തൗഫീഖ് താജുദ്ധീന്‍,ഹാരിസ് അബ്ബാസ് എന്നിവര്‍ പ്രമേയാവതരണത്തില്‍ പങ്കെടുത്തു.