മുല്ലശ്ശേരി കുന്നത്ത് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമ സമ്പര്‍ക്ക പട്ടികയില്‍ ഏകദേശം നൂറോളം പേര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
10 പ്രൈമറി കൊണ്ടാക്‌ടും 20 സെക്കന്ററി കോണ്ടാക്‌ടും ഉള്ളതായി ബോധ്യപ്പെട്ടാല്‍ പ്രസ്‌തുത പ്രദേശത്തെ കണ്ടയിന്‍മന്റ് സോണ്‍ ആയി പ്രഖ്യാപിക്കണമെന്നാണ് കോവിഡ്‌കാല ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമം.
അതിനാല്‍ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് (കുന്നത്തെ പ്രദേശം:-കൂമ്പുള്ളി പാലം മുതല്‍ കണ്ണന്‍ കാട് വരെ) കണ്ടയിന്‍മന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നതായി മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എ.കെ ഹുസൈന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മ്മപ്പെടുത്തി.
പ്രദേശത്ത് കോറന്റയിനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ കോറന്റയിൻ കാലം 14 ദിവസമാണ്.കോൺടാക്‌ട് ട്രൈസിങ് കഴിഞ്ഞ്, നിലവിൽ കോറന്റയിനില്‍ ഉള്ളവരുടെ ടെസ്റ്റ് റിസൽറ്റ് വന്നതിനു ശേഷമായിരിയ്‌ക്കും കണ്ടയിന്‍മന്റ് സോണ്‍ എന്നതിന് മാറ്റം ഉണ്ടാകുകയുള്ളൂ.
കണ്ടയിന്‍മന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട മുല്ലശ്ശേരി കുന്നത്ത് പ്രദേശത്തുള്ള കുടുംബങ്ങള്‍ക്ക് അടിയന്തിര സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും താഴെ നല്‍കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഷഫിന്‍ :-7012733428,ഇക്ബാൽ:-9961438563,ഷിജു:-9446939779