നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 18 September 2020

മുല്ലശ്ശേരി ജി.സി.സി‌ സമിതികള്‍ നിലവില്‍ വന്നു

മഹല്ല്‌ മുല്ലശ്ശേരി ജി.സി.സി‌ പ്രതിനിധി സഭയുടെ  ഒത്തു കൂടല്‍ സപ്‌തം‌ബര്‍ 18 വെള്ളിയാഴ്ച വൈകീട്ട്‌ സൂം ഓണ്‍ ലൈനില്‍ സം‌ഘടിപ്പിക്കപ്പെട്ടു.പ്രസ്‌തുത സം‌ഗമത്തില്‍ മഹല്ല്‌ കാര്യങ്ങള്‍‌ക്കുള്ള ജി.സി.സി നേതൃത്വം ഔദ്യോഗികമായി നിലവില്‍ വന്നു.

അബ്‌‌ദുല്‍ മജീദ്‌ (കെ.എസ്‌.എ),നൗഷാദ്‌ (കുവൈത്ത്‌),ഖലീല്‍ (ബഹറൈന്‍),ഇഖ്‌‌ബാല്‍ (യു.എ.ഇ),യൂസുഫ്‌ അഹമ്മദ്‌ (യു.എ.ഇ), അഹമ്മദ്‌ ആര്‍.കെ (ഒമാന്‍),റഷീദ്‌ പി.കെ (ഖത്തര്‍) എന്നിവരാണ്‌ ജി.സി.സി പ്രതിനിധികള്‍.

അബ്‌‌ദുല്‍ മജീദ്‌ അഹമ്മദിന്റെ സ്വാഗത ഭാഷണത്തോടെയായിരുന്നു യോഗം ആരം‌ഭിച്ചത്.സങ്കീര്‍‌ണ്ണമായ അവസ്ഥകള്‍ സര്‍‌ഗാത്മകമാക്കി പരിവര്‍‌ത്തിക്കപ്പെട്ടതിന്റെ സമാശ്വാസത്തില്‍ ഇവ്വിധം ഒത്തു കൂടാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍‌വൃതി പ്രകാശിപ്പിച്ചു കൊണ്ടായിരുന്നു മജീദ്‌ തന്റെ ദൗത്യം നിര്‍‌വഹിച്ചത്

ദൗര്‍‌ഭാഗ്യകരമായ സാഹചര്യത്തിലാണെങ്കിലും മഹല്ലിലുള്ള സുമനസ്സുകളെ ഏകോപിക്കാന്‍ കഴിഞ്ഞു എന്ന മഹത്തായ കാര്യം സാധിച്ചു എന്ന അഭിമാനാര്‍‌ഹമായ നേട്ടം ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു അസീസ്‌ മഞ്ഞിയില്‍ പ്രാരം‌ഭം കുറിച്ചത്.നമുക്ക്‌ പദ്ധതികള്‍ ഉണ്ട്‌.പുതിയ ആവിഷ്‌ക്കാരങ്ങളും ആസൂത്രണങ്ങളുമുണ്ട്‌. ക്രമപ്രവൃദ്ധമായ ചര്‍‌ച്ചകളിലൂടെ ഉറക്കം നഷ്‌ടപ്പെടുത്തുന്ന സ്വപ്‌നങ്ങളുമായി മുന്നിട്ടിറങ്ങിയാല്‍ നാഥന്‍ അനുഗ്രഹിക്കും.സങ്കല്‍‌പങ്ങള്‍ പൂവണിയും.

തുടര്‍‌ന്ന്‌ ആര്‍.കെ അഹമ്മദിന്റെ ഊഴമായിരുന്നു.മഹല്ല്‌ നേതൃത്വത്തെ ശക്തിപ്പെടുത്താനും അവസരോചിതമായി ഗുണകാം‌ക്ഷയോടെ നിരൂപണം ചെയ്യാനും കഴിഞ്ഞാല്‍ നമ്മുടെ ദൗത്യം വിജയിക്കും.ഓമാന്‍ പ്രതിനിധി വിശദീകരിച്ചു.

ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളും അജണ്ടകളുമായി മഹല്ല്‌ സം‌വിധാനത്തെ എല്ലാ അര്‍‌ഥത്തിലും ജനോപകാര പ്രദമായ ശീലിലും ശൈലിയിലും ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു കൊണ്ടായിരുന്നു ബഹറൈന്‍ പ്രതിനിധി ഖലീല്‍ തന്റെ വീക്ഷണങ്ങള്‍ പങ്കുവെച്ചത്.

മഹല്ല്‌ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുക എന്നത് സമൂഹ നന്മ ഉദ്ദേശിച്ചു കൊണ്ടാണ്‌.ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന പുതിയ സമിതികളും സഭകളും വ്യവസ്ഥപിതമായ ചുവടുവെപ്പുകളും പരസ്‌പരമുള്ള അര്‍‌ഥ പൂര്‍‌ണ്ണമായ സം‌ഭാഷണങ്ങള്‍ പുരോഗമിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്‌‌.അതിന്റെ നല്ല ഫലങ്ങള്‍ ഇപ്പോള്‍ തന്നെ നമുക്ക്‌ അനുഭവിക്കാനും സാധിക്കുന്നുണ്ട്‌ എന്ന്‌ യു.എ.ഇ പ്രതിനിധികളായ യൂസുഫ്‌ അഹമ്മദും ഇഖ്‌ബാല്‍ മുല്ലശ്ശേരിയും വിശദീകരിച്ചു.

ഇതൊരു തുടക്കം മാത്രമാണ്‌ കൃത്യവും വ്യക്തവുമായ ദിശാ ബോധത്തോടെ വിഭാവനയോടെ എല്ലാ അര്‍‌ഥത്തിലുള്ള എല്ലാവരുടെയും സഹകരണത്തോടെ തന്നെയാണ്‌ മുന്നോട്ടുള്ള യാത്ര ക്രമീകരിക്കേണ്ടത്‌ എന്ന്‌  നൗഷാദ്‌‌ അഹമ്മദ്‌ പറഞ്ഞു.ആരെയും പഴിക്കാനും പുകഴ്‌ത്താനും അല്ല സദുദ്ദേശത്തോടെയുള്ള ചൂണ്ടിക്കാണിക്കലുകളാണ്‌ നാം നടത്തിയത് എന്നും കുവൈത്ത് പ്രതിനിധി സദസ്സുമായി പങ്കിട്ടു.

ഖലീഫ ഉമര്‍ (റ) മിമ്പറില്‍ പ്രസം‌ഗിച്ചു കൊണ്ടിരിക്കേ,ഖമീസിന്റെ നീളം കൂടിയത് ചോദ്യം ചെയ്യപ്പെട്ട ചരിത്ര മുഹൂര്‍‌ത്തം ഓര്‍‌മ്മിപ്പിച്ചു കൊണ്ടായിരുന്നു അസീസ്‌ മഞ്ഞിയില്‍ ഉപസം‌ഹരിച്ചത്.ഒപ്പം സഊദി അറേബ്യയില്‍ നിന്നുള്ള ജി.സി.സി പ്രതിനിധി അബ്‌ദുല്‍ മജീദ്‌ അഹമ്മദിനെ‌,മഹല്ല്‌ മുല്ലശ്ശേരി ജി.സി.സി കോഡി‌നേറ്റര്‍ ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.എല്ലാ പ്രതിനിധികളുടെയും അഭിപ്രായ സമന്വയത്തിന്‌ ശേഷമായിരുന്നു പ്രഖ്യാപനം.

==========
ഖത്തര്‍:-
മഹല്ല്‌ മുല്ലശ്ശേരി പുനസ്സം‌ഘടിപ്പിച്ചതിനൊപ്പം പ്രവാസ സമിതികളും നിലവില്‍ ഔദ്യോഗികമായി വന്നു.മഹല്ലിന്റെ സര്‍‌വ്വതോന്മുഖമായ വികസനം ലക്ഷ്യം വെച്ചു കൊണ്ടുള്ള പുനഃക്രമീകരണവും,പുനസ്സം‌ഘാടനവും ശ്ലാഘനീയമാണെന്ന്‌ അം‌ഗങ്ങള്‍ അഭിപ്രായപ്പെട്ടു.അബ്‌ദുല്‍ മജീദ്‌ അഹമ്മദ്‌ (സൗഊദി അറേബ്യ)  സം‌‌ഗമത്തില്‍ വിശിഷ്‌ട അതിഥിയായിരുന്നു.അസീസ്‌ മഞ്ഞിയില്‍ പ്രാരം‌ഭം കുറിച്ചു.

മഹല്ലിലെ നാട്ടുകാരിലും പ്രവാസികളിലും ഈയിടെ ഉണ്ടായ ഉണര്‍‌വ്വും ഉന്മേഷവും ഒരു വേള തിരിച്ചറിവും മഹല്ലിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സുഗമമാക്കും എന്ന്‌ യോഗം നിരീക്ഷിച്ചു.സമൂഹത്തോടുള്ള പ്രതിബദ്ധതയും വിശാലമായ വിഭാവനയും വീക്ഷണവും കര്‍‌മ്മോത്സുകതയുമാണ്‌ പ്രതിജ്ഞാബദ്ധരായ സം‌ഘത്തിന്റെ സങ്കല്‍‌പങ്ങള്‍ പൂവണിയിക്കാന്‍ സഹായിക്കുന്ന പ്രധാനഘടകം.ഉറക്കം നഷ്‌ടപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഒരുങ്ങിയാല്‍ അണികളും അണിയറകളും സ്വാഭാവികമായി ഉണരും.പ്രവര്‍‌ത്തനങ്ങള്‍ സര്‍‌ഗാത്മകമാകുമ്പോള്‍ അത്‌ ക്രിയാത്മമാകും. ക്രിയാത്മതകള്‍ വിഫലമാകുകയും ഇല്ല.സം‌ഗമം അഭിപ്രായപ്പെട്ടു. 

റഷീദ്‌ കെ.ജി,ഇബ്രാഹീം നാലകത്ത്‌,റഷീദ്‌ പി.കെ,റഷാദ്‌ കെ.ജി,ഷക്കീര്‍ അമ്പലത്ത്,ജാസ്സിര്‍ അസീസ്‌,ഹാരിസ്‌ പി.എസ്‌‌,അബു നാലകത്ത്‌, അബ്‌ദുസ്സമദ്‌,അലി നാലകത്ത്‌,ഷബീര്‍ അഹമ്മദ്‌,ഷുഐബ്‌ തുടങ്ങിയവര്‍ ചര്‍‌ച്ചയെ ധന്യമാക്കി.

ഇബ്രാഹീം നാലകത്തിന്റെ സാരഥ്യത്തില്‍ ഖത്തറിലെ മുല്ലശ്ശേരി (കുന്നത്ത്‌ ) പ്രവാസികളുടെ കൂട്ടായ്‌‌മ  നിലവില്‍ വന്നിരിക്കുന്നു.റഷാദ്‌ കെ.ജി (സെക്രട്ടറി),റഷീദ്‌ പി.കെ(വൈസ്‌ പ്രസിഡണ്ട്‌),ജാസ്സിര്‍ അബ്‌ദുല്‍ അസീസ്‌ (ഫിനാൻസ് സെക്രട്ടറി),ഷക്കീര്‍ അമ്പലത്ത്‌ (ജോ.സെക്രട്ടറി) തുടങ്ങിയവരാണ് തെരഞ്ഞെടുക്കപ്പെട്ട‌ ഭാരവാഹികള്‍.

==========

യു.എ.ഇ:-

കഴിഞ്ഞ ദിവസം യു.എ.ഇയില്‍ ദില്‍‌ഷാദ്‌ മുല്ലശ്ശേരിയുടെ നേതൃത്വത്തില്‍ ഒരു സമിതി നിലവില്‍ വന്നിരുന്നു.തുഫൈൽ ഇ.എം അജ്‌‌മാന്‍,സിംഷാദ്‌ ഹംസ ഷാർജ,മുജീബ് മുഹമ്മദ് അൽഐൻ (വൈസ് പ്രസിഡന്റുമാർ),ഷിഹാബ് കണ്ടത്തിൽ ദുബായ് (ജനറൽ സെക്രട്ടറി),ഫിറോസ് മുഹമ്മദ് അൽഐൻ, ഫിറോസ് ഹസൻ ഷാർജ,മൂസ നാലകത്ത് ഷാർജ (ജോയിന്റ് സെക്രട്ടറിമാർ), മൻസൂർ ഇ.എം അബൂദാബി (ഫിനാൻസ് സെക്രട്ടറി),മനാഫ് ഇബ്രാഹിം ഷാർജ, അബ്ദുൽ നാസർ അജ്‌‌മാന്‍,മുഹമ്മദ് എ എസ് അജ്‌‌മാന്‍,ഇസ്മാഈൽ ഇബ്രാഹിം ഷാർജ,ഇഖ്ബാൽ ഹസൻ അബൂദാബി(ക്ഷണിതാക്കൾ),ഷിഹാബ് കണ്ടത്തിൽ ദുബായ് (കാര്യദർശി).

==========

മുല്ലശ്ശേരി:-

മഹല്ല്‌ പ്രവര്‍‌ത്തക സമിതിയില്‍ പ്രത്യേകം മൂന്നു പേരെക്കൂടെ ചേര്‍‌ത്തു കൊണ്ട്‌ പുനഃസം‌ഘടിപ്പിക്കപ്പെട്ടു.മുസ്‌തഫ തങ്ങള്‍ (പ്രസിഡണ്ട്‌), അബ്‌‌ദുല്‍ അസീസ്‌ കല്ലായി(ജനറല്‍ സെക്രട്ടറി),മുഹമ്മദ്‌ പി.പി(ട്രഷറര്‍), അസ്‌ഹല്‍ ബുഖാരി,അബ്‌‌ദുല്‍ ജബ്ബാര്‍ കല്ലായി (വൈസ്‌ പ്രസിഡണ്ടുമാര്‍), അബ്‌ദുല്‍ റഹ്‌‌മാന്‍ (ജോ.സെക്രട്ടറി), ഫാസില്‍ എ.എസ്‌,ഹാജി മുഹമ്മദ്‌, അബ്‌ദുല്‍ കബീര്‍ എന്നീ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍ക്കൊപ്പം ഹുസൈന്‍ കണ്ടത്തില്‍,ഉമര്‍ നാലകത്ത്,റഷീദ്‌ അഹമ്മദ്‌ തുടങ്ങിയവരും സമിതിയുടെ ഭാഗമാകും.

==========

മഹല്ല്‌ മുല്ലശ്ശേരി കുന്നത്ത് പ്രവര്‍‌ത്തക സമിതി

----------------------

മുസ്‌തഫ തങ്ങള്‍ (പ്രസിഡണ്ട്‌)

അബ്‌‌ദുല്‍ അസീസ്‌ കല്ലായി (ജനറല്‍ സെക്രട്ടറി)

മുഹമ്മദ്‌ പി.പി (ട്രഷറര്‍)

അസ്‌ഹാല്‍ ബുഖാരി (വൈസ്‌ പ്രസിഡണ്ട്‌)

അബ്‌‌ദുല്‍ ജബ്ബാര്‍ കല്ലായി (വൈസ്‌ പ്രസിഡണ്ട്‌)

അബ്‌ദുല്‍ റഹ്‌‌മാന്‍ (ജോ.സെക്രട്ടറി)

ഫാസില്‍ എ.എസ്‌

ഹാജി മുഹമ്മദ്‌

അബ്‌ദുല്‍ കബീര്‍

---------------

പുതുതായി നിര്‍‌ദേശിക്കപ്പെട്ടവര്‍

ഹുസൈന്‍ കണ്ടത്തില്‍

ഉമര്‍ നാലകത്ത്

റഷീദ്‌ അഹമ്മദ്‌

===========

പ്രവാസി പ്രതിനിധികള്‍

----------------------

01) നൗഷാദ്‌ (കുവൈത്ത്‌)

02) ഖലീല്‍ (ബഹറൈന്‍)

03) അബ്‌‌ദുല്‍ മജീദ്‌ (കെ.എസ്‌.എ)

04) ഇഖ്‌‌ബാല്‍ (യു.എ.ഇ)

05) യൂസുഫ്‌ അഹമ്മദ്‌ (യു.എ.ഇ)

06) അഹമ്മദ്‌ ആര്‍.കെ (ഒമാന്‍)

07) റഷീദ്‌ പി.കെ (ഖത്തര്‍)

ജി.സി.സി കോഡിനേറ്റര്‍ 

അബ്‌‌ദുല്‍ മജീദ്‌ അഹമ്മദ്‌

----------------------

ഖത്തര്‍ കൂട്ടായ്‌മ :- മുല്ലശ്ശേരി സോണ്‍

----------------------

പ്രസിഡണ്ട്‌:-

ഇബ്രാഹീം നാലകത്ത്‌

സെക്രട്ടറി:-

റഷാദ്‌ കെ.ജി

വൈസ്‌ പ്രസിഡണ്ട്‌

റഷീദ്‌ പി.കെ

ഫിനാൻസ് സെക്രട്ടറി:-

ജാസ്സിര്‍ അബ്‌ദുല്‍ അസീസ്‌

ജോ.സെക്രട്ടറി:-

ഷക്കീര്‍ അമ്പലത്ത്‌

===========

യു.എ.ഇ മഹല്ല്‌ അസോസിയേഷന്‍ മുല്ലശ്ശേരി കുന്നത്ത്

----------------------

പ്രസിഡൻറ്:

ദിൽഷാദ് അബൂദാബി

വൈസ് പ്രസിഡന്റുമാർ:-

01- തുഫൈൽ ഇ എം അജ്‌‌മാന്‍

02- സിംഷാദ്‌ ഹംസ ഷാർജ

03- മുജീബ് മുഹമ്മദ് അൽഐൻ

ജനറൽ സെക്രട്ടറി:

ഷിഹാബ് കണ്ടത്തിൽ ദുബായ്

ജോയിന്റ് സെക്രട്ടറിമാർ:

01- ഫിറോസ് മുഹമ്മദ് അൽഐൻ

02- ഫിറോസ് ഹസൻ ഷാർജ

03- മൂസ നാലകത്ത് ഷാർജ

ഫിനാൻസ് സെക്രട്ടറി:-

മൻസൂർ ഇ.എം അബൂദാബി

ക്ഷണിതാക്കൾ:-

01- മനാഫ് ഇബ്രാഹിം ഷാർജ

02- അബ്ദുൽ നാസർ അജ്‌‌മാന്‍

03- മുഹമ്മദ് എ എസ് അജ്‌‌മാന്‍

04- ഇസ്‌‌മാഈല്‍ ഇബ്രാഹിം ഷാർജ

05- ഇഖ്ബാൽ ഹസൻ അബൂദാബി

===========