മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിൽ രോഗ വ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തിൽ കണ്ടയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
കണ്ടയിൻമെൻ്റ് സോണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഒരാഴ്‌ചയായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവരായ സഹോദരങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും നന്ദി പ്രകാശിപ്പിച്ചു.
വാർഡിലെ ജനങ്ങളുടെ ഏതാവശ്യങ്ങൾക്കും ഓടിയെത്തി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച വളണ്ടിയർമാർ ഷിജു കണ്ണറമ്പിൽ,ഇഖ്ബാൽ ആർ.എ,ഷെഫിൻ പി.കെ എന്നിവരെ ഗ്രാമ പഞ്ചായത്ത് വാർഡിലെ ജനങ്ങൾക്ക് വേണ്ടി ഹൃദയത്തോട് ചേർത്ത് വെച്ച് അഭിവാദ്യം ചെയ്യുന്നതായി മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ എ.കെ ഹുസൈന്‍ അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചു.