നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label സഹായ ഹസ്‌തം. Show all posts
Showing posts with label സഹായ ഹസ്‌തം. Show all posts

Tuesday, 3 May 2016

സഹായ ഹസ്‌തം

ദോഹ:തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സയില്‍ ദീര്‍ഘകാലമായി അധ്യപകനായി സേവനമനുഷ്‌ടിച്ചുകൊണ്ടിരിക്കുന്ന ഹം‌സ മുസ്‌ല്യാരുടെ മകളുടെ വിവാഹാവാശ്യാര്‍ഥം നല്‍‌കിയ അപേക്ഷ പരിഗണിക്കാനുള്ള ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ആഹ്വാനത്തോട്‌ അം‌ഗങ്ങളുടെ പ്രതികരണം ശ്‌ളാഘനീയമായിരുന്നു.പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ പറഞ്ഞു.
അസോസിയേഷന്റെ പ്രത്യേക സമാഹരണം പ്രതിനിധികൾ മുഖേന അപേക്ഷകന്‌ നല്‍‌കി.മഹല്ല്‌ ഖത്വീബിന്റെ സാന്നിധ്യത്തില്‍ സെക്രട്ടറി ഹാരിസ് അബ്ബാസ്‌, കമറുദ്ധീൻ കടയിൽ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌,ഇബ്രാഹിംകുട്ടി എന്‍.വി തുടങ്ങിയവര്‍ സഹായ ഹസ്‌തം കൈമാറുന്ന ലളിതമായ ചടങ്ങില്‍ സം‌ബന്ധിച്ചു.ഉസ്‌താദ്‌ പ്രാര്‍ഥന നിര്‍വഹിച്ചു.ഹം‌സ മുസ്‌ല്യാര്‍ നന്ദി പ്രകാശിപ്പിച്ചു.
ഈ സദുദ്യമം അം‌ഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട്‌ സമ്പന്നമായതില്‍ അസോസിയേഷന്‍ പ്രവര്‍‌ത്തക സമിതി സന്തുഷ്`ടി രേഖപ്പെടുത്തി.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ പറഞ്ഞു.

Monday, 29 June 2015

സഹായ ഹസ്‌തം

തിരുനെല്ലൂര്‍:മഹല്ലു തിരുനെല്ലൂര്‍ പരിധിയില്‍ തുടര്‍ വിദ്യാഭ്യാസത്തിന്‌ പ്രയാസപ്പെടുന്നവര്‍‌ക്കും ചികിത്സാ ചെലവിന്‌ ബുദ്ധിമുട്ടുന്നവര്‍‌ക്കും സഹായ ഹസ്‌തം നല്‍‌കുന്ന പദ്ധതിയെക്കുറിച്ച്‌ ചില സുമനസ്സുകള്‍ ദിതിരുനെല്ലുരുമായി ആശയവിനിമയം നടത്തിയിരുന്നു.വളരെ ലളിതമായ വിവാഹങ്ങളില്‍ അര്‍‌ഹരായവര്‍‌ക്ക്‌ ഉപഹാരങ്ങള്‍ നല്‍‌കാനും പദ്ധതിയുള്ളതായി പേര്‍ വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രസ്‌തുത പദ്ധതിയുടെ പ്രായോജകര്‍ പറഞ്ഞു.സഹായം അര്‍‌ഹിക്കുന്നവരൊ,ഗുണഭോക്താക്കളെ പരിചയപ്പെടുത്തുന്നവരൊ ഇതോടൊപ്പം നല്‍‌കുന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.helpinghand8860@gmail.com