നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 22 June 2016

അബൂബക്കര്‍ സിദ്ധീഖ്‌ മസ്‌ജിദില്‍ പുതിയ പരവതാനി വിരിച്ചു

ദോഹ:മഹല്ലു പരിതിയിലെ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ സത്വര ശ്രദ്ധയുടെ ഭാഗമായി മഹല്ലിലെ പള്ളികളില്‍ പലതിലും കഴിഞ്ഞ റമദാനില്‍  പുതിയ പരവതാനികള്‍ വിരിയ്‌ക്കാന്‍ അസോസിയേഷന്‍ നേതൃത്വത്തിന്റെ പ്രത്യേക പരിഗണനയോടെ സാധിച്ചിട്ടുണ്ട്‌.ഇത്തവണ കുന്നത്തെ അബൂബക്കര്‍ സിദ്ധീഖ്‌ മസ്‌ജിദിലും പുതിയ പരവതാനി വിരിച്ച വിവരം സന്തോഷത്തോടെ പങ്കു വെയ്‌ക്കുന്നു.അല്ലാഹുവിന്റെ ഭവനത്തെ പരിചരിക്കുന്നതില്‍ അത്യുത്സാഹം കാണിക്കാനുള്ള സൗഭാഗ്യം സര്‍വ്വലോക രക്ഷിതാവിന്റെ മഹത്തായ അനുഗ്രഹമത്രെ.മഹല്ലിന്റെ ഇതര പരിഗണനാര്‍‌ഹമായ കാര്യങ്ങളിലും യഥാസമയം ഉചിതമായ രീതിയില്‍ നടത്തപ്പെടുന്ന സല്‍‌കര്‍‌മ്മങ്ങള്‍ നാഥന്‍ സ്വീകരിക്കുമാറാകട്ടെ.ഇവ്വിഷയത്തിലും അസോസിയേഷന്‍ സാരഥി ഷറഫു ഹമീദിന്റെ പ്രത്യേക പരിഗണന ശ്‌ളാഘനീയമത്രെ.ഇത്തരം ദാന ധര്‍‌മ്മങ്ങള്‍‌ക്ക്‌ പരിശുദ്ധ റമദാനില്‍ പ്രത്യേകം വാഗ്ദാനം ചെയ്യപ്പെട്ട ഇരട്ടി ഇരട്ടി പ്രതിഫലം നന്മേഛുക്കള്‍‌ക്ക്‌ അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ.സന്ദേശത്തില്‍ പറഞ്ഞു.