നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 13 July 2018

ത്വാലിബ്‌ മരണപ്പെട്ടു

ദുബൈ:വടക്കന്റെകായില്‍ കുഞ്ഞുമോന്‍ ഹാജിയുടെ മകന്‍ ത്വാലിബ്‌ (50 വയസ്സ്‌) മരണപ്പെട്ടു.ഉച്ച ഭക്ഷണത്തിനു ശേഷം വിശ്രമിക്കാന്‍ കിടന്നതായിരുന്നു.ഉണര്‍‌ന്നു കാണാത്ത അവസ്ഥയില്‍ സുഹൃത്തുക്കള്‍ നോക്കുമ്പോള്‍ മരണപ്പെട്ടിരുന്നു.

ത്വാലിബ്‌ ദീർഘകാലം ദോഹയിലെ സൂഖ് ജാബിറിൽ ടോയ്‌സ് വേൾഡ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.മൂന്നു വര്‍‌ഷമായി യു.എ.ഇ അൽ ഐൻ അൽജിമി ഏരിയയിൽ ജോലിയില്‍ പ്രവേശിച്ചിട്ട്‌.

സഹോദര്‍ന്‍ ഷിഹാബ്‌ ഖത്തറില്‍ ഉണ്ട്‌.ഹാരിസ്‌ ഇപ്പോള്‍ നാട്ടിലാണ്‌.
ഭാര്യ:- വാഹിദ.മക്കള്‍:- ഹാദിയ ,തമീം ,മർവ എന്നിവർ വിദ്യാർത്ഥികളാണ്‌.മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തക്ക്‌ കൊണ്ടൂ പോകുവെന്ന് ബന്ധുക്കൾ അറിയിച്ചൂ.

മൃതദേഹം നാട്ടിലേയ്‌ക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അടുത്ത ദിവസം ജൂലായ്‌ 17 ന്‌ പൂര്‍‌ത്തിയാകുകയുള്ളൂ എന്നാണ്‌ യു.എ.ഇ യില്‍ നിന്നുള്ള വിവരം.ജൂലായ്‌ 18 ബുധനാഴ്‌ച ഖബറടക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.

ഉദയം പഠനവേദി,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,മുഹമ്മദന്‍സ്‌ ഖത്തര്‍ തുടങ്ങിയ പ്രവാസി സം‌ഘടനകള്‍ ത്വാലിബിന്റെ ആകസ്‌മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.









13.07.2018
വെള്ളിയാഴ്ച